കാട്ടാക്കട : കിള്ളി പനയംകോട്ട് രണ്ട് ആടുകളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി.
പനയംകോട് പ്ലാമൂട്ട് വിളാകം വീട്ടിൽ സുനിലിന്റെ ആടുകളെയാണ് വെള്ളിയാഴ്ച രാവിലെ കൂടിനു വെളിയിൽ കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമീപത്ത് വളർത്തുമൃഗങ്ങളെ കടിച്ചുകൊന്ന നിലയിൽ കണ്ടിരുന്നു.