കല്ലറ : കോവിഡ് ചട്ടങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് വാമനപുരം എം.എൽ.എ. ഡി.കെ.മുരളിക്കെതിരേ കേസെടുത്തു. 19-ന് മുതുവിള ക്ഷീരഭവനിൽ നടന്ന, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ എം.എൽ.എ. പങ്കെടുത്തിരുന്നു.

ഈ ചടങ്ങിൽ പങ്കെടുത്ത ഒരു കുട്ടിയുടെ രക്ഷാകർത്താവിന് പിന്നീട് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.

ചടങ്ങിൽ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്ന് ആദ്യം മുതലേ ആക്ഷേപവും ഉണ്ടായിരുന്നു.