കല്ലറ : കല്ലറ പാങ്ങോട് പഞ്ചായത്തുകളിൽ കനത്തമഴ തുടരുന്നു. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. കല്ലറ പഞ്ചായത്തിലെ മുതുവിള, പരപ്പിൽ, ചെറുവാളം, മുണ്ടോണിക്കര, വെള്ളംകുടി തുടങ്ങിയ പ്രദേശങ്ങളിലും പാങ്ങോട് പഞ്ചായത്തിലെ മൈലമൂട്, കാഞ്ചിനട, കന്യാരുകുഴി, തോട്ടുംപുറം, ഭരതന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെയും കൃഷി വെള്ളത്തിലായി. ചിറ്റാറും തോടുകളും നിറഞ്ഞൊഴുകുകയാണ്.