കല്ലറ : ബി.ജെ.പി. കല്ലറ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരവും അണുനശീകരണവും നടത്തി. കല്ലറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെൻററുകൾ സ്ഥാപിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരേയാണ് സമരം. കല്ലറ ജങ്‌ഷനും പരിസരപ്രദേശങ്ങളും അണുനശീകരണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി എസ്.ആർ.റജികുമാർ, പഞ്ചായത്ത് പ്രസിഡൻറ് കല്ലറ ചന്തു, ടി.എസ്.മനു, ജിജോ, മലയിൻകീഴ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.