കല്ലറ : കോൺഗ്രസ് മുതുവിള മണ്ഡലം കമ്മിറ്റി മുതുവിളയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി. സാമൂഹിക അകലം പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച പരിപാടിയിൽ ഡി.കെ.മുരളി എം.എൽ.എ. പങ്കെടുത്തതിനെപ്പറ്റിയുള്ള ബോർഡുകളാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് മണ്ഡലം പ്രസിഡൻറ്‌ ശ്രീലാൽ പാങ്ങോട് പോലീസിൽ പരാതി നൽകി.