കല്ലറ : കഴിഞ്ഞ മാസം അന്തരിച്ച പത്ര ഏജന്റ് മിതൃമ്മല വലിയകാട് സ്വദേശി സുദർശനന്റെ കുടുംബത്തിനു സഹായവുമായി സഹപ്രവർത്തകർ. സുദർശനന്റെ ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തുക ചെലവായതോടെ കുടുംബം വലിയ സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. സുദർശനന്റെ രണ്ടു പെൺമക്കൾ ഇക്കഴിഞ്ഞ പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ഇവരുടെ തുടർപഠനത്തിനും മറ്റും കുടുംബം കഷ്ടപ്പെടുന്നതറിഞ്ഞാണ് കല്ലറയിലെ പത്ര ഏജന്റുമാരുടെ കൂട്ടായ്മ സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ ദിവസം വീട്ടിലെത്തി സുദർശനന്റെ ഭാര്യ ദീപയ്ക്ക്‌ ധനസഹായം കൈമാറി. ശശിധരൻനായർ കുറുമ്പയം, തെങ്ങുംകോട് സന്തോഷ് കുമാർ, കൃഷ്ണൻകുട്ടി കല്ലറ, ബാബു പള്ളിമുക്ക്, അഭിലാഷ് സാംരംഗി, പ്രസിത്ത് കല്ലറ, ഭുവനചന്ദ്രൻ മഠത്തുവാതുക്കൽ, വിഷ്ണു കടുമാൻകുഴി, രതീഷ് മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു.