കല്ലറ : കനത്തമഴയിൽ പുളിമരം റോഡിലേക്കു കടപുഴകി വീണു. ആളപായമില്ല. കല്ലറ പാങ്ങോട് റോഡിൽ മരുതമൺ മാവിൻമൂട് ജങ്‌ഷനിലാണ് സംഭവം. വെള്ളിയാഴ്ച പകൽ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നു. പാങ്ങോട് പോലീസ്, വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.