കല്ലറ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പഴക്കച്ചവടക്കാരൻമരിച്ചു. കല്ലറ തുമ്പോട് തടത്തരികത്ത് വീട്ടിൽ അബ്ദുൽ അസീസ് (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തുമ്പോട്ടു വെച്ചായിരുന്നു അപകടം നടന്നത്. കല്ലറയിലെ പഴക്കച്ചവടക്കാരനായ ഇദ്ദേഹം കട അടച്ച് വീട്ടിലേക്ക് പോകവേ പിറകേവന്ന ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കോവിഡ് പരിശോധനാഫലം കിട്ടിയ ശേഷമായിരിക്കും പോസ്റ്റുമാർട്ടവും അനന്തര നടപടികളും. ഭാര്യ: നസീമാബീവി. മക്കൾ: സജീർ, സജീന. മരുമക്കൾ: ഫൈസൽ, റംസി.