കല്ലറ : കല്ലറയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയ 197 പേർക്കും നെഗറ്റീവ്. മത്സ്യത്തൊഴിലാളി സ്ത്രീക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. സമ്പർക്കപ്പട്ടികയിൽ വരുന്ന എല്ലാവരേയും വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നിർദ്ദേശിച്ചിരുന്നു.

ബുധനാഴ്ച രാവിലെ 9 മുതൽ കല്ലറ ശരവണ ഓഡിറ്റോറിയത്തിൽവെച്ച് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തി. മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടു പോകണമെന്നാണ് പോലീസും ആരോഗ്യ വകുപ്പും നൽകിയിട്ടുള്ള നിർദ്ദേശം.