കല്ലറ : കല്ലറ, പാങ്ങോട് പ്രദേശങ്ങളിൽ അഞ്ചുതെങ്ങിൽനിന്നെത്തി മത്സ്യ‌വിൽപ്പന നടത്തിയിരുന്ന 58-കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കല്ലറയിലെ ബിവറേജസ് ഒൗട്ട്‌ലെറ്റിനു സമീപം കച്ചവടം നടത്തിവന്ന സ്ത്രീക്കാണ്‌ രോഗം. 33-കാരിയായ മകളും 28-കാരനായ മകനും ഇവരോടൊപ്പം കച്ചവടത്തിനെത്താറുണ്ട്. ഇക്കഴിഞ്ഞ എട്ടിന് ഇവരെ അഞ്ചുതെങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുമായി നേരിട്ടു സമ്പർക്കത്തിലേർപ്പെട്ടവർക്കുവേണ്ടി ബുധനാഴ്ച രാവിലെ 9 മുതൽ കല്ലറ ശരവണാ ഒാഡിറ്റോറിയത്തിൽ പരിശോധന നടത്തും. ജൂലായ്‌ ഒന്നു മുതൽ ഒമ്പതു വരെ ഇവരിൽനിന്നു മത്സ്യം‌ വാങ്ങിയവർ 8848750573, 9961987555 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പാങ്ങോട് പോലീസ് അറിയിച്ചു.