കല്ലറ : മാതൃഭൂമി വാർത്ത സഹായിച്ചു, ഇലങ്കം ഉതിരക്കുഴി റോഡിനു ശാപമോക്ഷം ലഭിച്ചു.

കല്ലറ പഞ്ചായത്തിലെ മുളയിൽക്കോണം വാർഡിലാണ് ഇലങ്കം ഉതിരക്കുഴി റോഡ്. ഇരുഭാഗത്തും തോടുകളുള്ള ഈ റോഡിൽക്കൂടി നടന്നുപോകുന്നതുപോലും അസാധ്യമായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് 2019 ഒക്ടോബർ 29-ന് 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട വാമനപുരം എം.എൽ.എ. ഡി.കെ.മുരളി റോഡിന്റെ പണിക്കാവശ്യമായ തുക എം.എൽ.എ. ഫണ്ടിൽനിന്ന്‌ അനുവദിക്കുകയായിരുന്നു. വേനൽക്കാലത്തുപോലും കാൽനടയാത്ര അസാധ്യമായിരുന്ന ഈ റോഡ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തു.