കല്ലറ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കല്ലറ ഗവ. വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രേക് ദി ചെയിൻ ഡയറി നിർമിച്ചു നൽകി.

കല്ലറയിലെ വ്യാപാരികൾ, ടാക്‌സി ഡ്രൈവേഴ്‌സ് എന്നിവർക്കാണ് ഡയറി നിർമിച്ചു നൽകിയത്.

കടകളിലെ സന്ദർശകർ, വാഹനങ്ങളിലെ യാത്രക്കാർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന തരത്തിലാണ് ഡയറിയുടെ നിർമാണം. ജില്ലാപ്പഞ്ചായത്തംഗം എസ്.എം.റാസി വിതരണോദ്ഘാടനം നിർവഹിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡൻറ്‌ ജി.ശിവദാസൻ, പ്രിൻസിപ്പൽ മാലി ഗോപിനാഥ്, വാർഡ് അംഗം ദീപാ ഭാസ്‌കർ, പി.ടി.എ. പ്രസിഡൻറ്‌ ജി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

എഴുപത്തിയേഴ് കുട്ടികൾ ഫുൾ എ പ്ലസ് നേടിയ കല്ലറ ഗവ. വി.എച്ച്.എസ്.എസ്. കോവിഡ് പ്രതിരോധത്തിനായി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.