കല്ലറ : ആർട്ടിസാൻസ് കോൺഗ്രസ് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ, പരമ്പരാഗത തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണവിതരണ പദ്ധതി, അക്ഷരജ്യോതിക്ക് കല്ലറയിൽ തുടക്കം. സംസ്ഥാന അധ്യക്ഷൻ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഹരീഷ് ഭരതന്നൂർ അധ്യക്ഷനായി. കെ.സേതുനാഥ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കല്ലറ, അനിൽ വട്ടിയൂർക്കാവ്, മോഹനൻ തുടങ്ങിയവർ സംസാരിച്ചു.