കല്ലറ : എസ്.എസ്.എൽ.സി. പരീക്ഷയിൽ തിളക്കമാർന്ന പ്രകടനവുമായി മലയോരമേഖലയിലെ സ്കൂളുകൾ. മിതൃമ്മല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ തുടർച്ചയായി ആറാമതും നൂറുശതമാനം വിജയം നേടി. നൂറ്റിപ്പതിമൂന്ന് കുട്ടികൾ പരീക്ഷ എഴുതിയതിൽ ഇരുപത്തിനാല് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായി. മിതൃമ്മല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളും നൂറുശതമാനം വിജയം നേടി. തുടർച്ചയായി അഞ്ചാം തവണയാണ് ബോയ്‌സ് സ്‌കൂൾ നൂറുശതമാനം ജയം നേടുന്നത്. ഇരുപത്തിമൂന്നു പേർക്ക് ഫുൾ എ പ്ലസ് നേടാനായി. ഭരതന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിനും മികച്ച നേട്ടമാണ്. നൂറ്റി എഴുപത്തിയെട്ടുപേരിൽ ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചു.

മുപ്പത്തിയഞ്ചു പേർ ഫുൾ എ പ്ലസ്‌ നേടി. കല്ലറ ഗവ. വി.എച്ച്.എസ്.എസിനും മികച്ച വിജയം നേടാനായി. നാനൂറ്റി ഇരുപത്തിയേഴുപേർ പരീക്ഷ എഴുതിയതിൽ നാനൂറ്റി ഇരുപത്തിനാലു പേർ വിജയിച്ചു.