കല്ലറ : കല്ലറ ഗോകുലം ജങ്ഷനിൽനിന്ന്‌ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പാങ്ങോട് പോലീസ് പിടികൂടി. ചിതറ വളവുപച്ച ഉണ്ണിമുക്ക് സ്വദേശി മുഹമ്മദ് ഷാൻ (18), നെടുമങ്ങാട് പത്താംകല്ല് സ്വദേശിയായ കഴക്കൂട്ടം പാലാട്ടുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തൻ (18) എന്നിവരെയാണ് പാങ്ങോട് പോലീസ് പിടികൂടിയത്.

ഇരുവരും പ്രായപൂർത്തിയാകുന്നതിനുമു ജുവനൈൽ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്.കല്ലറയിൽ നടന്ന വാഹനപരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്.