കല്ലറ : അമിതവൈദ്യുതി നിരക്കിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ്. വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി യു.എസ്.ബോബി ഉദ്ഘാടനം ചെയ്തു. എം.എൽ.അനൂപ് അധ്യക്ഷനായി. പ്രവർത്തകർ കല്ലറ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ വൈദ്യുതിബിൽ കത്തിച്ചു.