കല്ലറ : ബെവ് ക്യു ആപ്പിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ ആപ്പ് ഉപയോഗിച്ച്‌ മദ്യം വാങ്ങി മറിച്ചുവിൽക്കുന്ന സംഘങ്ങൾ മലയോരത്ത് സജീവമായി.

കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്കും സാധാരണക്കാർക്കുമാണ് കൂടിയ വിലയ്ക്ക് ഇത്തരം സംഘങ്ങൾ മദ്യം വിൽക്കുന്നത്. സ്മാർട്ട് ഫോണോ സാധാരണ മൊബൈൽ ഫോണോ ഇല്ലാത്തയാളുകളാണ് അധികവില കൊടുത്ത് മദ്യം വാങ്ങുന്നത്. ഇരുന്നൂറു രൂപയോളം കൂടുതലാണ് അനധികൃത കച്ചവടക്കാർ ഇവരിൽ നിന്നീടാക്കുന്നത്. മൂന്ന് ലിറ്റർ മദ്യം വരെ കൈയിൽ സൂക്ഷിക്കാമെന്നതിനാൽ നിയമപരമായും ഇത്തരക്കാരെ ഒന്നും ചെയ്യാൻ കഴിയില്ല. മദ്യഷോപ്പുകൾ വൈകീട്ട് അഞ്ചുമണിയോടുകൂടി അടച്ചാലും കല്ലറയിലെ ബിവറേജസ് കോർപ്പറേഷന്റെ കടയ്ക്കുസമീപത്തെ ചില കടകളിലും പരിസര പ്രദേശത്തും മദ്യം സുലഭമാണ്. വാമനപുരത്തുനിന്ന്‌ എക്‌സൈസ് സംഘം വല്ലപ്പോഴും ഒന്ന് വന്നുമടങ്ങുകയല്ലാതെ കാര്യമായ പരിശോധനകൾ നടത്താറില്ല.