കല്ലറ : ഓൺലൈൻ ക്ലാസ് കാണാൻ നിർവാഹമില്ലാതിരുന്ന കുടുംബത്തിന്‌ ടി.വി. വാങ്ങിനൽകി മുഹാന എന്ന പ്ലസ്ടു വിദ്യാർഥിനി മാതൃകയായി.

സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്ന്യാസത്തിൽ മുഹാന ഒന്നാംസ്ഥാനം നേടിയിരുന്നു. മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. സാഹിത്യ പ്രതിഭകൾക്കുള്ള ഗ്രാന്റും ലഭിക്കുമായിരുന്നു.

ഇങ്ങനെ ലഭിച്ചതിൽ നിന്നു കൂട്ടിവെച്ചിരുന്ന തുക ചെലവഴിച്ചാണ് കല്ലറ ഗവ. വി.എച്ച്.എസ്.എസിൽ പഠിക്കുന്ന ഒരു കുടുംബത്തിലുള്ള മൂന്ന് കുട്ടികൾക്കായി ടി.വി. വാങ്ങിനൽകിയത്. സ്‌കൂളിൽവെച്ചു നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ. ടി.വി. ഏറ്റുവാങ്ങി.