കല്ലറ : കുറുമ്പയം ഗവ. എൽ.പി.എസിൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ഊട്ടുപുര കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ ജി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക ജയലക്ഷ്മി അധ്യക്ഷയായി. വാർഡ് അംഗം പച്ചയിൽ വിജയൻ, രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.