കല്ലറ : കല്ലറ ചെറുവാളം വഴി മുതുവിളയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് കോൺഗ്രസ് മുതുവിള മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡിനുമുൻപ് ഇതിലേ സ്വകാര്യ ബസുകൾ മാത്രമാണുണ്ടായിരുന്നത്. ഗ്രാമീണ മേഖലകളിലേക്ക് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിച്ചെങ്കിലും ഇവിടേക്ക് ബസുകൾ ഓടിച്ചില്ല.

പട്ടികജാതി, വർഗ വിഭാഗക്കാരും തോട്ടം തൊഴിലാളികളും ഏറെയുള്ള ഈ പ്രദേശത്ത് അടിയന്തരമായി ബസ് സർവീസ് ആരംഭിക്കണമെന്നും ഇത് സംബന്ധിച്ച് പരാതികൾ നൽകുകയാണെന്നും കോൺഗ്രസ് മുതുവിള മണ്ഡലം പ്രസിഡൻറ്‌ പി.എസ്.ശ്രീലാൽ പറഞ്ഞു.