കല്ലറ: മിതൃമ്മല 1892-ാം നമ്പർ എൻ.എസ്.എസ്. കരയോഗം മന്നത്ത് പദ്മനാഭന്റെ 50-ാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എക്‌സിക്യുട്ടീവ് അംഗം ഗോപാലകൃഷ്ണന്റെ ആമുഖ പ്രഭാഷണത്തിനുശേഷം സമൂഹപ്രാർഥന, ഉപവാസം, പുരാണപാരായണം എന്നിവ നടന്നു.

കരയോഗം സെക്രട്ടറി ബി.എസ്.ഉണ്ണിത്താന്റെ നേതൃത്വത്തിൽ കരയോഗ അംഗങ്ങളുടെ പ്രതിജ്ഞ നടന്നു.