കല്ലറ: മന്ദിരംകുന്ന് ഇടവൂർകോണത്ത് കാവ് ഭുവനേശ്വരി ക്ഷേത്രത്തിലെ മഹാ ചണ്ഡികായാഗം മാർച്ച് ഒന്നിന് നടക്കും.

രാവിലെ 7 മണി മുതൽ മഹാ ചണ്ഡികായാഗം, 1.30 മുതൽ അന്നദാനം, വൈകീട്ട് 4-ന് സാംസ്‌കാരിക സമ്മേളനം, മുല്ലക്കര രത്നാകരൻ എം.എൽ.എ., എൻ.കെ.പ്രേമചന്ദ്രൻ എം.പി., റാണി ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് പ്രദേശത്തെ മികച്ച കലാപ്രതിഭകളെ ആദരിക്കൽ, രാത്രി 7.30 മുതൽ കഥാപ്രസംഗം.