കല്ലറ: കേന്ദ്രനയങ്ങൾക്കെതിരേ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. അനിൽ നാരായണര് അധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. മേഖലാ കൺവീനർ ഉല്ലാസ്, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.