jasy emmanuel
ജെസി ഇമ്മാനുവല്‍

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും മനുഷ്യസ്‌നേഹിയുമായിരുന്ന പത്മിനി വര്‍ക്കിയുടെ പേരിലുള്ള പുരസ്‌കാരത്തിന് ജെസി ഇമ്മാനുവല്‍ അര്‍ഹയായി. പ്രഗത്ഭയായ ജീവകാരുണ്യ പ്രവര്‍ത്തകയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയാണ് പുരസ്‌കാരത്തുക.   

പത്മിനി വര്‍ക്കിയുടെ അഞ്ചാം ചരമവാര്‍ഷികദിനമായ ഡിസംബര്‍ 12 ന് മൂന്നു മണിക്ക് ധനമന്ത്രി ഡോ തോമസ് ഐസക് പുരസ്‌കാരം സമര്‍പ്പിക്കും. ചാലക്കുഴി റോഡിലെ ദേവകി വാര്യര്‍ സ്മാരകത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തുക.

ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹജാലകം എന്ന സന്നദ്ധ സംഘടനയുടെ വളണ്ടിയര്‍ ആണ് ജെസി ഇമ്മാനുവല്‍. 2013-ല്‍ സ്‌നേഹജാലകം പാലിയേറ്റീവ് കെയര്‍ സ്ഥാപിക്കപ്പെട്ട കാലം മുതല്‍ ഗൃഹസന്ദര്‍ശനം നടത്തുന്ന വളണ്ടിയര്‍ ടീമിലെ അംഗമായ ജെസി, അതിനു മുന്‍പും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ സംഘടനാ നേതാവായ പി.ജെ. ഇമ്മാനുവലാണ് ജെസിയുടെ ഭര്‍ത്താവ്. മക്കള്‍ മൂന്നുപേരും വിദ്യാര്‍ഥികളാണ്.

content highlights: jessy emmanuel wins padmini varkey memorial award