Aditya
ആദിത്യ

കിളിമാനൂർ : ഐ.ടി.ഐ. വിദ്യാർഥിനിയെ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറമൂട്, പാറമുക്ക്, കാർത്തികയിൽ അനിൽകുമാർ-ദിവ്യ ദമ്പതിമാരുടെ മകൾ ആദിത്യ(18)യെയാണ് കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ആദിത്യയുടെ അമ്മ തൊഴിലുറപ്പുജോലിക്കും അച്ഛൻ ജോലിക്കും പോയിരിക്കുകയായിരുന്നു. അനുജൻ പാലുവാങ്ങാനായി പുറത്തുപോവുകയും ചെയ്തിരുന്നു. വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസിയാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്.

വീട് അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയെങ്കിലും കുട്ടിക്ക്‌ 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആറ്റിങ്ങലിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലം ഗവൺമെൻറ് വിമെൻസ് ഐ.ടി.ഐ.യിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് ആദ്യത്യ. അതുൽ ഏക സഹോദരനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് കേസെടുത്തു. അപകടകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: ITI student found burnt to death in thiruvananthapuram