കോവളം: മതിയായ യാത്രാരേഖകളോ സുരക്ഷാ ഉപകരണങ്ങളോയില്ലാതെ മീൻപിടിത്തം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം സ്വദേശി സോളപാണിയുടെ സഹസവാരിയെന്ന ബോട്ടാണ് പിടികൂടിയത്. 12 തൊഴിലാളികളാണ് ബോട്ടിലുള്ളത്. മരിയനാട് ഭാഗത്തുനിന്നാണ് ബോട്ടിനെ പിടികൂടിയത്. ഇതിനെ പിന്നീട് വിഴിഞ്ഞം വാർഫിലെത്തിച്ചു. മറൈൻ എസ്.പി. കിഷോർകുമാറിന്റെ നേതൃത്വത്തിൽ ചീഫ് ഗാർഡ് വിനോദ് കുമാർ, ഇൻസ്പെക്ടർ എസ്.എസ്.ബിജു, സി.പി.ഒ.മാരായ റോബിൻസൺ, വിജു, ലൈഫ്ഗാർഡുമാരായ മനോഹരൻ, കൃഷ്ണൻ എന്നിവരാണ് ബോട്ട് പിടികൂടിയത്.
Content Highlights: fishing boat without legal papers, fishing boat caught at Kovalam