കിളിമാനൂർ: സംസ്ഥാന പാതയിൽ പൊരുന്തമണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. കിളിമാനൂർ ഊമൺപള്ളിക്കര രോഹിണിയിൽ ജോസിന്റെ മകൻ മഹിദേവ് (19), കിളിമാനൂർ, പുതിയകാവ് ദേവിശ്രീയിൽ രാജുവിന്റെ മകൻ ജിതിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനായി വെഞ്ഞാറമൂട്ടിലേക്ക്‌ പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിരേവന്ന കാറുമായി ഇടിക്കുകയായിരുന്നു.

ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.