Boat Owners Protestപൂവാർ: പൂവാറിലെ നെയ്യാറിൽ ജലയാത്രയെച്ചൊല്ലി ബോട്ടുടമകളും യൂണിയനുകളും തമ്മിൽ തർക്കം. ബോട്ടുടമകൾ അമിതകൂലി ഈടാക്കുന്നുവെന്ന് യൂണിയനുകളും. ജലയാത്രകൾക്ക് യൂണിയനുകൾ തടസ്സമുണ്ടാക്കുന്നുവെന്ന് ബോട്ടുടമകളും പരാതിപ്പെടുന്നു.

ഇതേത്തുടർന്ന് വ്യാഴാഴ്ച യൂണിയനുകളും മറ്റ് ജലയാത്രാസംഘവുംതമ്മിൽ തർക്കമുണ്ടായി. തുടർന്ന് യൂണിയനുകൾ അവരുടെ ബോട്ടുകൾ നെയ്യാറിൽ നിരത്തി യാത്രകളെ പ്രതിരോധിക്കാനുള്ള ശ്രമവും നടന്നു. തുടർന്ന് പോലീസ് ഇടപെട്ട് ചർച്ചനടത്താമെന്ന ഉറപ്പിൻമേൽ പ്രതിക്ഷേധം അവസാനിപ്പിച്ചു.

പൂവാറിലെ നെയ്യാറിൽ നൂറുകണക്കിന് സ്വകാര്യബോട്ടുകൾ സർവീസ് നടത്തുന്നു. യാത്രക്കാരിൽനിന്ന്‌ പലതരത്തിലാണ് തുകകൾ ഈടാക്കുന്നത്. ഇതിനെതിരേയും പ്രതിക്ഷേധമുണ്ട്. ഇടനിലക്കാർ എത്തിക്കുന്ന യാത്രക്കാർക്ക്‌ ബോട്ട് തികയാതെവന്നാൽ മറ്റ് ബോട്ടുടമകൾക്ക് കൈമാറുന്നതിനെ ചൊല്ലി യൂണിയനുകളും ബോട്ടുടമകളും തമ്മിൽ തർക്കമുണ്ട്. ഇത്തരത്തിലെത്തുന്ന യാത്രക്കാരെ യൂണിയനുകൾക്ക് കൈമാറി അവരുടെ ബോട്ടുകളിൽ യാത്ര ചെയ്യിപ്പിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇത് ബോട്ടുടമകൾക്ക് സ്വീകാര്യമല്ല. ഇതാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് ബോട്ടുടമകൾ പറയുന്നു.

Content Highlights: Boat Owners and Trade Union Dispute in Poovar, Boat Owners Protest in Poovar