തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയസാധ്യതകളും പോരായ്മകളും വിലയിരുത്തി ബി.ജെ.പി.യുടെ അവലോകനയോഗങ്ങൾ തുടങ്ങി. അടിത്തട്ടു വരെയുള്ള പ്രവർത്തനം വിലയിരുത്തിയുള്ള യോഗങ്ങൾ 19-നകം പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ നേതൃയോഗവും അവലോകനയോഗവും ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
തലസ്ഥാന മണ്ഡലത്തിലടക്കം വിജയപ്രതീക്ഷയിലാണ് പാർട്ടി. വിവിധ ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട് വിലയിരുത്തിയ പാർട്ടി, കുമ്മനം രാജശേഖരന്റെ വിജയം നൂറുശതമാനം ഉറപ്പാണെന്നു പറയുന്നു. കരമനയിൽ നടന്ന യോഗത്തിൽ പഞ്ചായത്തുതലം വരെയുള്ള നേതാക്കളാണ് പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷനായി.
ഒ.രാജഗോപാൽ എം.എൽ.എ., സ്ഥാനാർഥിയും പാർട്ടിയുടെ മുൻ അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ, സെക്രട്ടറിമാരായ ജെ.ആർ.പദ്മകുമാർ, സി.ശിവൻകുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, മറ്റു നേതാക്കളായ കരമന ജയൻ, പി.അശോക് കുമാർ, മീഡിയാസെൽ കൺവീനർ സന്ദീപ്, പാപ്പനംകോട് സജി തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: BJP Parliament Analysis Meeting, PS Sreedharani Pillai, Kerala Loksabha Election 2019