വെളളറട:കാടവിടെ  മക്കളെ വീടെവിടെ മക്കളെ കാട്ടുന്ന പൂഞ്ചാലകളുടെ കുളിരെവിടെ മക്കളെയെ കവിയുടെ വാക്കുകളുടെ ഉറവിടങ്ങള്‍ തേടി രണ്ടര പതിറ്റാണ്ടായി ബിജു യാത്ര ചെയ്യുകയാണ്. പ്രകൃതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി.  കാടും മലകളും പുഴകളും പുല്‍മേടുകളും വന്യമൃഗങ്ങളുള്‍പ്പെടെയുളള അത്യപൂര്‍വമായ ചിത്രങ്ങളെല്ലാം ബിജുവെന്ന ഫോട്ടോഗ്രാഫറുടെ പരിസ്ഥിതിയോടുളള അടങ്ങാത്ത പണയത്തെ വരച്ചു കാട്ടുകയാണ്.  കാരക്കോണം എം.വി പുതുവീട്ടില്‍ ശ്രീകണ്ഠന്‍ നായരുടെയും സരോജനിയമ്മയുടെയും മകനായ ബിജു കാരക്കോണം ചെറുപ്പകാലം മുതലെ ക്യാമറയോടും ഫോട്ടോഗ്രാഫിയോടും അമിതമായ ഭ്രമമായിരുന്നു.

biju

ഡിഗ്രി പഠന വേളയില്‍ തന്നെ കൂട്ടുകാരോടൊപ്പം കാടുകളും മലകളും കയറി പ്രകൃതിയുടെ നയന മനോഹരമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുത് ഒരു വിനോദമാക്കിയിരുന്നു.  സ്റ്റൂഡിയോയില്‍ ജോലി ചെയ്തിരു കൂട്ടുകാരന്റെ ക്യാമറ വാങ്ങിയാണ് യാത്രകള്‍ സംഘടിപ്പിച്ചിരുത്. പിന്നീ്ട് നല്ലൊരു ഫോട്ടോഗ്രാഫറാകണമന്ന മോഹത്താല്‍ പലപ്പോഴായി സ്വരൂപിച്ച് വച്ചിരുന്ന തുക ഉപയോഗിച്ച് പഴയ ഫോട്ടോ ഫോക്കസ് ക്യാമറ തരപ്പെടുത്തി. പിന്നീട് പലപ്പോഴായി തുടരുന്ന യാത്രകളില്‍ നേരിട്ട അനുഭവങ്ങളെല്ലാം ഉള്‍കൊളളിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കി ചാനലുകളില്‍ നല്‍കാമെന്ന മോഹത്തില്‍ കന്യാകുമാരി മുതല്‍ കുറെ സ്ഥലങ്ങളില്‍ യാത്ര ചെയ്ത് ഫോട്ടോകളെടുത്തു. എന്നാല്‍ സാമ്പത്തിക ഭദ്രത വില്ലനായതോടെ ആശ്രമവും ഉപേക്ഷിച്ചു. പിന്നീട് പലപ്പോഴായി പല ജോലികള്‍ ചെയ്‌തെങ്കിലും ഒപ്പം ഫോട്ടോഗ്രാഫിയെ കൈവിട്ടില്ല.

മൈസൂരില്‍ നിന്ന് രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ഫൈന്‍ ആര്‍ട്‌സ് ഇന്‍ ഫോട്ടോഗ്രാഫി കോഴ്‌സും പഠിച്ചു. ഇതിനിടയിലും രാജ്യത്തെ പല സ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രകൃതിയുടെ വിവിധങ്ങളായ ചിത്രങ്ങള്‍ ഒപ്പിയെടുത്തു. ഇതിനോടകം ഒരു ലക്ഷത്തിലധികം ചിത്രങ്ങള്‍ തന്റെ ശേഖരത്തിലാക്കി. യുവതലമുറയെ പരിസ്ഥിതിയോടടുപ്പിക്കനായി തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും കേരളത്തിലെയും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ പ്രദര്‍ശിപ്പിച്ചു.  80 ലധികം ഡോക്യുമെന്ററികളും നിര്‍മ്മിച്ചു. പ്രകൃതിയ്ക്കും കാടിനും അതിന്റെ ആവാസ വ്യവസ്ഥയ്ക്കും വലിയ വിപത്താണ് ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്.

deer

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയല്ല ഇന്ന് ലഭിക്കുതെന്നും മനുഷ്യരുടെ പ്രകൃതി ചൂഷണമാണതിന് കാരണമെന്നും ബിജു പറയുന്നു. ഈ വിപത്ത് ലോകത്തെയും വരും തലമുറയേയും ബോധ്യപ്പെടുത്തുകയാണ് ബിജു ചിത്ര പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുത്. ലളിത കലാ അക്കാഡമിയുടെ ക്യാമ്പില്‍ അംഗമായിട്ടുളള ബിജുവിന്റെ ചിത്രങ്ങള്‍ നെയ്യാറ്റിന്‍കര ചരിത്ര ഗ്രന്ഥത്തിലും മറ്റ് വിവിധ മാഗസീനുകളിലും ഇടം തേടിയുണ്ട്. പൂമ്പാറ്റകളുടെ നൂറോളം ചിത്രങ്ങളാണ് ബിജുവിന്റെ ശേഖരണത്തിലുളളത്. യൂണിസെഫുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ഛായഗ്രഹണവും നിര്‍വഹിച്ചിട്ടുണ്ട്. ഇത് കൂടാതെ കളം എന്ന മലയാള സിനിമയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Content Highlights: Biju Karakkonam, Wildlife photographer