കിളിമാനൂർ: കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച മുതൽ മൂന്നുദിവസം ശാസ്ത്രോത്സവം നടക്കും. ഇതിന്റെ ഭാഗമായി രക്ഷാകർത്താക്കൾക്കും സമീപ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർക്കുമായി പരിസ്ഥിതി അവബോധ ക്ലാസുകളും എൽ.ഇ.ഡി. നിർമാണ പരിശീലനവും സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. പ്രൊഫ. വി.കെ. ദാമോദരൻ, പ്രൊഫ. സി.പി.അരവിന്ദാക്ഷൻ, നജീം കെ.സുൽത്താൻ, 2019-ലെ എനർജി കൺസർവേഷൻ പുരസ്കാര ജേതാവ് മധുകൃഷ്ണൻ എന്നിവർ വിഷയാവതരണവും ക്ലാസുകളും നടത്തും. കുട്ടികളുടെ പേപ്പർ അവതരണം 18-ന് നടക്കും.