ആനാട് : ജില്ലാപ്പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പനവൂർ പഞ്ചായത്തിലെ ആട്ടുകാൽ പാമ്പാടി റോഡ് റീടാറിങ് 25 ലക്ഷവും വഞ്ചുവം വെങ്കിട്ടകാല കോതകുളങ്ങര റോഡ് റീ ടാർ ചെയ്യുന്നതിന് 15ലക്ഷവും പേരയം ഏറെപേരയം പാലത്തിന് 7ലക്ഷവും കോതകുളങ്ങര നവധാര ഗ്രന്ഥശാലയുടെ രണ്ടാംനില നിർമാണത്തിന് 10ലക്ഷവും അനുവദിച്ചതായി ജില്ലാപ്പഞ്ചായത്തംഗം ആനാട് ജയൻ അറിയിച്ചു. ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു.