ആനാട് : ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച ആനാട് പഞ്ചായത്തിൽ 75 പേർക്ക് വ്യാഴാഴ്ച റാപ്പിഡ് ടെസ്റ്റ് നടത്തി. ഇതിൽ രണ്ടുപേർ പോസിറ്റീവായി. വഞ്ചുവം സ്വദേശിക്കും കൊല്ലം സ്വദേശിക്കുമാണ് പരിശോധന പോസിറ്റീവായത്. കഴിഞ്ഞദിവസം പാറശ്ശാലയിൽ ചികിത്സയിൽ കഴിയവേ കോവിഡ് ബാധിച്ച ആനാട് കല്ലിയോട് സ്വദേശി 65-കാരന്റെ പരിശോധനാഫലം നെഗറ്റീവായി. എന്നാൽ, ഇയാളുടെ ഭാര്യയ്ക്ക് കഴിഞ്ഞദിവസത്തെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30-ന് അവലോകനയോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനാട്‌ സുരേഷ് അറിയിച്ചു.