ആനാട് : കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നെടുമങ്ങാട്ടെ അഗ്നിരക്ഷാസേനാ ജീവനക്കാരെ ആനാട് ഗ്രാമപ്പഞ്ചായത്ത് അനുമോദിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ സേവനങ്ങൾക്കാണ് ആദരം.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിൽനിന്ന് നെടുമങ്ങാട് അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ വിൻസെന്റ് ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

നെടുമങ്ങാട് അഗ്നിരക്ഷാ യൂണിറ്റിലെ ഓഫീസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.