തിരുവനന്തപുരം : കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ അറബിക്കിനെ വീണ്ടും തഴഞ്ഞതിൽ കെ.എ.ടി.എഫ്. സംസ്ഥാന സമിതി പ്രതിഷേധിച്ചു.

ഈ വിഷയത്തിൽ ഗവൺമെന്റിന്റെയും യൂണിവേഴ്‌സിറ്റി അധികാരികളുടെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ.എ.ടി.എഫ്. സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹക്ക്, ട്രഷറർ അബ്ദുൽ ഖാദർ, ഇ.എ.അബ്ദുൽ റഷീദ്, എം.എ.റഷീദ് മദനി, എം.എ.ലത്തീഫ്, മാഹിൻ ബാഖവി, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.