നെയ്യാറ്റിൻകര : മാറനല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ.യെ വീട്ടിൽ തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര, രാമേശ്വരം ക്ഷേത്രത്തിനു സമീപം സൂര്യനന്ദയിൽ എ.ബിനുകുമാർ(47) ആണ് മരിച്ചത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി മെഡിക്കൽ അവധിയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിക്കുകയും ചെയ്തു. ജിജിയാണ് ഭാര്യ. മക്കൾ: സൂര്യദത്ത്, നന്ദന.