കിളിമാനൂർ : സി.പി.എം. കിളിമാനൂർ ഏരിയാ സമ്മേളനം സമാപിച്ചു. ഏരിയാ സെക്രട്ടറിയായി എസ്.ജയചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു.

സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം.വിജയകുമാർ, വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ജയൻബാബു, ബി.പി.മുരളി, ആർ.രാമു, ജില്ലാകമ്മിറ്റിയംഗങ്ങളായ മടവൂർ അനിൽ, വി.ജോയി എം.എൽ.എ. തുടങ്ങിയവർ സംസാരിച്ചു. എം.വിജയകുമാർ, ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 13 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. എ.ജി.രാജു, ജി.വിജയകുമാർ, എം.ഷാജഹാൻ, കെ.വത്സലകുമാർ, കെ. രാജേന്ദ്രൻ, ഇ.ഷാജഹാൻ, ടി.എൻ.വിജയൻ, കെ.വിജയൻ, ഡി.സ്മിത, എം.ഷിബു, നോവൽരാജ്, ഇ.ജലാൽ, വി.ബിനു, ശ്രീജാ ഷൈജുദേവ്, ആർ.കെ.ബൈജു, ജെ. ജിനേഷ്, എ.ഗണേശൻ, സജീബ് ഹാഷിം, എസ്. ഹരിഹരൻപിള്ള, ഡി.ശ്രീജ എന്നിവരാണ് ഏരിയാകമ്മിറ്റി അംഗങ്ങൾ.