തിരുവനന്തപുരം : പ്രമേഹബാധിതരായ കുട്ടികൾ വിദ്യാലയങ്ങൾ തുറക്കുമ്പോൾ ആദ്യയാഴ്ചകളിൽ സ്കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് അടിയന്തരചികിത്സ നൽകുന്നതിനെക്കുറിച്ച് അധ്യാപകർക്കായി കേശവദേവ് ട്രസ്റ്റ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമേഹബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ അവർക്കു വേണ്ട പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ചികിത്സയിലെ അറിവില്ലായ്മകൊണ്ടും രോഗവിവരം രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ടുമാണ് ചികിത്സ പരാജയപ്പെടുന്നതെന്ന് ശില്പശാല നയിച്ച ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. കേരള ടൈപ്പ് വൺ ഡയബറ്റിസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ടി.വിജേഷ്, സെക്രട്ടറി അബ്ദുൽ ജലീൽ, ഡോ. അരുൺ ശങ്കർ, സുനിതാ ജ്യോതിദേവ്, ഗോപികാ കൃഷ്ണൻ, ഗീതു സനൽ, അഖിലാ മനോജ്, രമ്യാ ജോസ് എന്നിവർ സംസാരിച്ചു.