കോവളം : വെള്ളാറിലെ അയ്യങ്കാളി ഫ്ളാറ്റ് സമുച്ചയത്തിലെ വൈദ്യുതി യൂണിറ്റ് പ്രവർത്തിക്കുന്ന മുറിയിലെ ചെമ്പുകമ്പി, വയറുകൾ എന്നിവ മോഷ്ടിച്ചതായി പരാതി.

16 മീറ്ററിലും 40 മീറ്റർ നീളത്തിലുമുള്ള ചെമ്പുകമ്പികൾ, മുറിയിൽ സൂക്ഷിച്ചിരുന്ന അരക്കിലോ തൂക്കമുള്ള നട്ടും ബോൾട്ടുകളും, ഏകദേശം 60000 രൂപയുടെ വയറുകളും കവർന്നു.

വിഴിഞ്ഞം ഹാർബറിനു സമീപം പട്ടാണിക്കോളനിയിൽ നിർമാണം നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഫ്ളാറ്റ് സമുച്ചയത്തിലും കവർച്ചയും സാമൂഹികവിരുദ്ധരുടെ ആക്രമണവും ഉണ്ടായതായി പരാതിയുണ്ട്. വൈദ്യുതീകരണം പൂർത്തിയാക്കിയിരുന്ന ഇവിടത്തെ 45 ഫ്ളാറ്റുകളിൽ വയറിങ് സംവിധാനം തല്ലിത്തകർത്ത് അതിലെ ചെമ്പ് കമ്പികളെല്ലാം കവർന്നു.