വർക്കല : എക്സൈസിന്റെ വിമുക്തി ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾ, വനിതകൾ, യുവാക്കൾ എന്നിവർക്കായി ലഹരിവിമുക്ത നാട് എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചന, പോസ്റ്റർ രചന, ലഹരിവിരുദ്ധസന്ദേശ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.

29-ന് രാവിലെ 10- മുതൽ അഞ്ചുവരെ വരെ 9746119299 എന്ന നമ്പരിലാണ് എൻട്രികൾ അയക്കേണ്ടത്.

വിജയികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ വർക്കല എക്സൈസ് ഓഫീസിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. മനുഷ്യാവകാശ സംഘടന, പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്.