നെടുമങ്ങാട് : കരകൗശലമേഖലയിൽ കോടികൾ വകമാറ്റി ചെലവഴിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത ഒ.ബി.സി. മോർച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

ബി.ജെ.പി. മേഖലാ പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ആചാരി അധ്യക്ഷനായി. ചീരാണിക്കര ബിനു, കൊയ്ത്തൂർകോണം വിശാഖ്, മേലാംകോട് സുജി, അജിത്ത്‌ലാൽ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.