പൂവാർ : തിരുപുറം പഞ്ചായത്തിൽ കേരളോത്സവത്തിന്റെ സംഘാടകസമിതി യോഗം ചേർന്നു. സംഘാടകസമിതിയോഗം പഞ്ചായത്തംഗം വസന്ത ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം ശുഭാദാസ് അധ്യക്ഷനായി. ലിജു, അഖിൽ, മഞ്ജുഷ, പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്, കുടുംബശ്രീ ചെയർപേഴ്‌സൺ വിനിത എന്നിവർ സംസാരിച്ചു. ഈ വർഷം കലാമത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. ഓൺലൈനിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓൺലൈൻ രജിസ്‌ടേഷൻ 30-വരെ. പ്രായപരിധി 18-മുതൽ 40-വയസ്സ് വരെ.