തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ 108-ാം വർഷത്തെ ഭാഗവത സപ്താഹയജ്ഞം ഡിസംബർ ഒന്നുമുതൽ എട്ടുവരെ നടക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ജയകുമാർ പ്രഭാഷണം നടത്തും.

രണ്ടുമുതൽ ഏഴുവരെ രാവിലെ 5.30ന് ഭാഗവത പാരായണം, വൈകീട്ട് ഭജന, നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് നടക്കുന്ന രുക്മിണീസ്വയംവരത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി പങ്കെടുക്കും. എട്ടിന് വൈകീട്ട് അവഭൃതസ്‌നാനം, അഭിഷേകം എന്നിവയോടെ സപ്താഹം സമാപിക്കും.