നെടുമങ്ങാട് : നെടുമങ്ങാട് താലൂക്ക് എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള നെടുമങ്ങാട് താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി 13-വനിതാസംഘങ്ങൾക്ക് ഒരുകോടി 30-ലക്ഷം രുപ വായ്പ നൽകി.

ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.എ.ബാബുരാജ് വായ്പാത്തുകകൾ വിതരണം ചെയ്തു.

എം.മോനിഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എസ്.ചന്ദ്രശേഖരൻ നായർ, ഇൻസ്പെക്ടർ ഐ.വി.ഷിബുകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ബി.ബാലരാമൻനായർ എന്നിവർ സംസാരിച്ചു.