തിരുവനന്തപുരം : കെ.എസ്.എഫ്.ഇ. ഏജന്റ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) സിറ്റി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.സുന്ദരം പിള്ള ഉദ്ഘാടനം ചെയ്തു. സിറ്റി പ്രസിഡന്റ് വി.സന്തോഷ് അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് പാതിരപ്പള്ളി കൃഷ്ണകുമാരി, സെക്രട്ടറി വേളാവൂർ മോഹനൻ നായർ, ഷെരീഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വി.വിജി കുമാരൻ നായർ(പ്രസിഡന്റ്), എം.ബിനിൽ മോൻ (സെക്രട്ടറി) വി.സന്തോഷ്, പി.മോഹനൻ, ലതിക (വൈസ് പ്രസിഡന്റുമാർ), എസ്.സന്തോഷ്, ടി.പി.അനിൽകുമാർ, എസ്.സുരേഷ് (ജോ. സെക്രട്ടറിമാർ), വി.രാജീവ് (ട്രഷറർ).