കുലശേഖരം : തിരുവട്ടാറിനുസമീപം അരുവിക്കരയിൽ കുളിക്കാനിറങ്ങിയയാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവട്ടാർ അണക്കര മുളങ്കൂട്ടുവിള സ്വദേശി ഡേവിഡ്സൻ(40)ആണ് ഒഴുക്കിൽപ്പെട്ടത്.

ഞായറാഴ്ച രാവിലെ അരുവിക്കര അണക്കര ചപ്പാത്തിനുസമീപം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കുലശേഖരം അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.