വലിയതുറ : റോഡിൽനിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ബിയർ കുപ്പിയുപയോഗിച്ച് തലയ്ക്കടിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. ബീമാപള്ളി ഈസ്റ്റ് വാർഡിൽ വേപ്പുംമൂട് പുതുവൽ പുരയിടത്ത് അനിൽ(45), വേപ്പുംമൂട് ജോർജീന ഹൗസിൽ ബൈജു(40) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 24-നായിരുന്നു സംഭവം. രാത്രി ഒൻപതരയോടെ വീട്ടിലേക്ക് പോകുകയായിരുന്ന വലിയതുറ സ്വദേശി ലിനുവിനെയാണ് ആക്രമിച്ചതെന്ന് വലിയതുറ പോലീസ് പറഞ്ഞു. അനിൽ, ബൈജു