ചിറയിൻകീഴ് : മുൻ റെയിൽവേ ജീവനക്കാരിയെ ചിറയിൻകീഴിൽ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര കുറ്റിക്കാട്ടിൽ ലെയ്‌നിൽ ‘ആരണ്യ’യിൽ കെ.രാധാമണി(63)യാണ് മരിച്ചത്. ഇവർക്ക് കേൾവിക്കുറവുള്ളതായി ബന്ധുക്കൾ പറഞ്ഞു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ഭർത്താവ്: പരേതനായ ആർ.രാമചന്ദ്രൻ നായർ. മകൾ: സന്ധ്യ. മരുമകൻ: ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.