വക്കം : വക്കം ഗവ. ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കുന്ന ‘വക്കത്തിന്റെ ഇന്നലെകൾ’ പ്രാദേശിക ചരിത്രരചന ആധികാരികമാക്കുന്നതിനും മുതിർന്നവരുമായി സംവദിച്ചു സമ്പുഷ്ടമാക്കുന്നതിനുമായി തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ ശില്പശാല സംഘടിപ്പിക്കും. നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ശില്പശാല ജില്ലാപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഡയറ്റ് ലക്ചറർ ഷൈജു എസ്.എൽ. നേതൃത്വം നൽകും.