വെള്ളറട : കുന്നത്തുകാൽ വിദ്യാവിലാസിനി വായനശാലയുടെ നേതൃത്വത്തിൽ വയലാർ രാമവർമയുടെ അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കവി സുമേഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ്.രവീന്ദ്രൻനായർ, സെക്രട്ടറി ആർ.ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ യുവ സാഹിത്യ പ്രവർത്തകർ വയലാറിന്റെ കവിതകൾ ആലപിച്ചു.